അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ താലോലം 2024 എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ: വി പി ഗിരീഷ് ബാബുവിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ക്ലാസ് നൽകി.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എസ് ആർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.
ഐ സി ഡി എസ് സൂപ്പർവൈസർ ശാരി എം സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങളുടെ കലാപരിപാടിയും നടന്നു.
#Thalolam #2024 #meeting #elderly #organized #Azhiyur