അഴിയൂർ: (vatakara.truevisionnews.com) വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഏഴ് വർഷങ്ങൾക്കു ശേഷം ഓവറോൾ കിരീടം തിരിച്ചു പിടിച്ച അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി.
ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ഓഫിസിന് സമീപം അവസാനിച്ചു. ജനപ്രതിനിധികൾ കലാ കായിക പ്രതിഭകൾ, ക്ലബ്ബ് ഭാരവാഹികൾ, ഹരിതകർമ്മ സേന അംഗങ്ങൾ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, അനിഷ ആനന്ദ സദനം, സാജിദ് നെല്ലോളി,, ഫിറോസ് കാളാണ്ടി,,സാലിം, പുനത്തിൽ, സജീവൻ സി എം, ജയചന്ദ്രൻ കെ കെ, പ്രീത പി കെ പ്രദീപ് ചോമ്പാല, മുസ്തഫ നടുചാലിൽ, എസ് പി മുസ്തഫ, സീനത്ത് ബഷീർ, ബിന്ദു ജയ്സൺ, മുസ്തഫ നടുചാലിൽ, നിഖിൽ രാജ് കെ, സഫീർ കെ കെ, രഞ്ജിത് കുമാർ കെ കെ, ഷിനി പി കെ, എന്നിവർ നേതൃത്വം നൽകി.
#Vadakara #Block #Panchayath #Kerala #Festival #Victory #Crown #Azhiyur #Panchayath