വടകര: (vatakara.truevisionnews.com) റോഡിൻറെ ചില ഭാഗങ്ങളിൽ രൂപപ്പെട്ട കുണ്ടും കുഴിയും കാരണം, യാത്രക്കാർ നേരിടുന്ന പ്രയാസം പരിഗണിച്ച് വടകര വില്യാപ്പള്ളി ചേലക്കാട് റോഡിൻറെ അടിയന്തര പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും കെ ആർ എഫ് ബി പ്രോജക്ട് ഡയറക്ടറെയും നേരിൽകണ്ട് അഭ്യർത്ഥിച്ചിരുന്നു.
തുടർന്ന് 35 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകുകയും ടെൻഡർ ചെയ്തിരിക്കുകയാണ്.
ഇതോടെ 79 കോടി രൂപയുടെ പുതിയ പദ്ധതി പ്രാവർത്തികമാകുന്നതുവരെ താൽക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#temporary #solution #Vadakara #Vilyapally #Chelakad #Road #urgent #rehabilitation #work #tendered