ആയഞ്ചേരി: (vatakara.truevisionnews.com) സി പി ഐ മുൻ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന എം ദാമോദരൻ്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു.
പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
അനുസ്മരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ കെ രാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, എൻ എം വിമല, ടി പി റഷീദ്, എൻ കുഞ്ഞിക്കണ്ണൻ, വി ബാലൻ എന്നിവർ സംസാരിച്ചു.
#commemoration #CPI #observed #fifth #death #anniversary #former #Ayancherry #local #secretary #MDamodaran