വടകര: (vatakara.truevisionnews.com) മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കടയിടാനുള്ള കേന്ദ്ര കേരള സർക്കാരുകളുടെ നീക്കം അവസാനിപ്പിക്കണമെന്നും കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ല സംഗമം ആവശ്യപ്പെട്ടു.
ഇരിങ്ങൽ കോട്ടക്കലിൽ നടന്ന സംഗമം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
പ്രവാസി മാധ്യമ പ്രവർത്തകൻ റഷീദ് പയന്തോങ്ങ് ഉപഹാര സമർപ്പണം നടത്തി.
ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര, സി പി സദഖത്തുല്ല, സി കെ ആനന്ദൻ, ദാമോദരൻ താമരശ്ശേരി, ഷൗക്കത്ത് അത്തോളി, കെ കെ സുധീരൻ, ബാലകൃഷ്ണൻ പേരാമ്പ്ര, രാജൻ വർക്കി, മൊയ്തു തിരുവള്ളൂർ തുടങ്ങിയവർ സംസാരിച്ചു.
#Attack #media #freedom #must #stop #Kerala #Press #Workers #Association