#KannanNambiar | അനുസ്മരണ; മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക സഘടിപ്പിച്ച് സി പി ഐ

#KannanNambiar | അനുസ്മരണ; മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക സഘടിപ്പിച്ച് സി പി ഐ
Dec 31, 2024 08:51 PM | By akhilap

ചോറോട്: (vatakara.truevisionnews.com) പ്രമുഖ സ്വാതന്ത്യസമര സേനാനിയും സി പി ഐ നേതാവുമായിരുന്ന മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചോറോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു അനുസ്മരണ പ്രസംഗം നടത്തി.

എ ഐ വൈ എഫ് മുൻ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സുതാര്യ ജനാധിപത്യവും ഭരണഘടനയും എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണവും ലോക്കൽ സെക്രട്ടറി പി കെ സതീശൻ സ്വാഗത പ്രസംഗവും നടത്തി.

1946 ൽ കോഴിക്കോട് ഹജൂർ കച്ചേരിയിൽ ഉയർത്തിയ ബിട്ടീഷ് പതാക താഴ്തി എറിഞ്ഞ് ദേശീയ പതാക ഉയർത്തിയ ആളായിരുന്നു കണ്ണൻ നമ്പ്യാർ.

1972 ൽ സ്വാതന്ത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് രാജ്യം താമ്രപത്രം നൽകി ആദരിച്ചിരുന്നു.

1940 സെപ്തംബർ 15 ന് കെ പി സി സി ആഹ്വാനം ചെയ്ത സാമ്രാജ്യത്ത വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വടകരയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കവെ പോലീസ് ആക്രമം അഴിച്ചു വിട്ടിരുന്നു.

തുടർന്ന് ആറ് മാസം കഴിഞ്ഞപ്പോൾ ഈ സംഭവവുമായി ബന്ധപെട്ട് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബെല്ലാരി ജയിലിൽ അടക്കുകയുണ്ടായി.

ഇ എം എസ് നമ്പൂതിരിപ്പാടാണ് സി കണ്ണൻ നമ്പ്യാരെ മാർക്സ് കണ്ണൻ നമ്പ്യാർ എന്ന് വിശേഷിപ്പിച്ചത്.

അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം മാർക്സ് ഉദ്ദരണികൾ പ്രസംഗത്തിൽ പറയുമായിരുന്നു.

#commemoration #36th #death #anniversary #Marx #KannanNambiar #organized

Next TV

Related Stories
വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

Apr 18, 2025 12:42 PM

വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

ഈ വിഷയം മാനേജ്മെന്റുമായി ചർച്ചചെയ്തു. അവിടെ നവീകരണം പൂർത്തിയായാൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മാനേജ്മെൻ്റ...

Read More >>
കാത്തിരിപ്പിന് വിരാമം;  വടകര - വില്യാപ്പള്ളി - ചേലക്കാട് -റോഡ് യാഥാർത്ഥ്യമാകുന്നു, മെയ് 8ന് സന്ദേശ റാലി

Apr 18, 2025 12:14 PM

കാത്തിരിപ്പിന് വിരാമം; വടകര - വില്യാപ്പള്ളി - ചേലക്കാട് -റോഡ് യാഥാർത്ഥ്യമാകുന്നു, മെയ് 8ന് സന്ദേശ റാലി

യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ അധ്യക്ഷ തവഹിച്ചു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള സ്വാഗതം...

Read More >>
'നൂറിന്റെ നിറവില്‍' ; അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ വാർഷികാഘോഷം നാളെ

Apr 18, 2025 11:13 AM

'നൂറിന്റെ നിറവില്‍' ; അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ വാർഷികാഘോഷം നാളെ

ഷാഫി പറമ്പിൽ എംപി, കെ.കെ രമ എംഎൽഎ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ...

Read More >>
നാട്ടുകാർക്ക് ആശ്വാസം; മാണിക്കോത്ത് -കണ്ടിമുക്ക് -ഉണിക്കുന്ന് റോഡ്  ഉദ്ഘാടനം ചെയ്തു

Apr 17, 2025 09:06 PM

നാട്ടുകാർക്ക് ആശ്വാസം; മാണിക്കോത്ത് -കണ്ടിമുക്ക് -ഉണിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup