വടകര: (vatakara.truevisionnews.com) പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വീത് രാഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്ത രാത്രി എന്ന ഗസൽ പരിപാടി 2025 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6 30 ന് വടകര മുനിസിപ്പൽ സാംസ്കാരിക ചത്വരത്തിൽ നടക്കും.
പ്രശസ്ത ഗായിക ഫാത്തിമ സഫ്‌വാന വീത് റാഗിനൊപ്പം ഗാനങ്ങൾ ആലപിക്കും. റോയ് ജോർജ്, പോൾസൺ,റിസൻ,ലാലു,ജയ്സൻ, എന്നിവർ ചേർന്ന് ഓർക്കസ്ട്ര ഒരുക്കും.
വടകരയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ സോൾ ആൻഡ് വൈബ്സ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ നടത്തിപ്പിനായി പി.ഹരീന്ദ്രനാഥ് ചെയർമാനായും പി.യം. മണിബാബു കൺവീനർ ആയും സംഘാടകസമിതി രൂപീകരിച്ചു.
#Hemantarathri #Famous #singer #VeethRaag #ghazal #program #January #4 #Vadakara