മേപ്പയിൽ: (vatakara.truevisionnews.com) വടകര മുനിസിപ്പാലിറ്റിയിലേ 28-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മേക്കോത്ത് റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മേപ്പയിൽ മേഖല യൂണ്ണിറ്റ് കമ്മിറ്റി.


ഇരുപതിയെട്ടാം വാർഡിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന റോഡ് കാലങ്ങളായി തകരാറിലായിട്ട്. ഉത്തവാദിത്തപ്പെട്ടവരുടെ മുഖം തിരിച്ചുള്ള അനാസ്ഥയാണ് ഈ റോഡ് ഈ അവസ്ഥയിലായത്.
റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് നടന്ന പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജിത്ത് മാരാർ ഉദ്ഘാടനം നിർവഹിച്ചു.
പ്രതിഷേധ സംഗമത്തിന് സാരംഗ് പി.കെ, സൗരവ് എസ്, നികേത്, അഖിൽ, സിനാൻ, അമർ, അശ്വിനി എന്നിവർ നേതൃത്വം നൽകി.
#protest #Resolve #deplorable #condition #Mekoth #Road #Meppayil #immediately #Youth #Congress