തിരുവള്ളൂര്‍: (vatakara.truevisionnews.com) സൗമ്യത മെമ്മോറിയൽ യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു.


മാധ്യമം പത്രവും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി.
പി.ടി.എ പ്രസിഡന്റ് എൻ.എം. ചന്ദ്രൻ സ്കൂൾ ലീഡർ ആദിരൂപിന് പച്ചക്കറി വിത്ത് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻചാർജ് മാശിദ ടീച്ചർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി കൺവീനർ അസ്രിയ ടീച്ചർ സ്വാഗതം ആശംസിച്ചു.
പാഠഭാഗങ്ങൾക്ക് പുറമേ കാർഷിക വിദ്യകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വിഷരഹിത പച്ചക്കറി കൃഷിയിലൂടെ കുട്ടികൾക്ക് സുസ്ഥിര കൃഷിയുടെയും സ്വയംപര്യാപ്തതയുടെയും പ്രധാന്യം മനസ്സിലാക്കാൻ സാധിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
#Non #toxic #vegetable #seeds #distributed #Soumyatha #Memorial #UPSchool