അഴിയൂർ: (vatakara.truevisionnews.com) സിപിഐ എം അഴിയൂർ മുൻ ലോക്കൽ സെക്രട്ടറി പി നാരായണൻ മാസ്റ്ററുടെ എട്ടാം ചരമവാർഷികദിനം ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ എം പി ബാബു പുഷ്പചക്രം സമർപ്പിച്ചു.ഷാജി കൊളൂരാട് അധ്യക്ഷനായി. പി സുജിത്ത്, നിധീഷ് കോമത്ത്എന്നിവർ സംസാരിച്ചു.


വൈകിട്ട് നടന്ന കുടുംബസംഗമം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രൻ ഉദ്ഘാടനംചെയ്തു.കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പി ശ്രീധരൻ, എം പി ബാബു, സുജിത്ത് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.
50 വർഷം മുമ്പ് പാർടി അംഗമാവുകയും സംഘടനാ പ്രവർത്തനം തുടരുകയും ചെയ്യുന്ന ചോമ്പാൻ ലോക്കലിലെ കെ കുഞ്ഞികൃഷ്ണൻ, പി പി നാരായണൻ, സി കെ നാരായണൻ, പി പി ശ്രീധരൻ എന്നിവരെയും റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട അഴിയൂർ സിഡിഎസ് പ്രസിഡൻ്റ ബിന്ദു ജയ്‌സനെയും ആദരിച്ചു.
#P NarayananMasters #eighth #death #anniversary #observed