വടകര: (vatakara.truevisionnews.com) വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ നിർമാണം പൂർത്തിയാക്കിയ ലൈബ്രറി, ക്ലാസ് ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.


ലൈബ്രറിക്ക് ആവശ്യമായ ഷെൽഫുകൾ വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങൾ നൽകി.
എസ്എസ്എൽസി 82 ബാച്ച് ആവശ്യമായ ഇരിപ്പിടങ്ങൾ നൽകി. പാറയുള്ളതിൽ ജാനുവിന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ ക്ലാസ് ലൈബ്രറി ഷെൽഫുകളും നൽകി സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു.
പിടിഎ പ്രസിഡന്റ് കെ വി സത്യൻ അധ്യക്ഷനായി. എസ് ശിവേദിക, കെ കെ അനുനന്ദ എന്നിവർ എംടി അനുസ്മരണം നടത്തി.എഴുത്തുകാരൻ രാധാകൃഷ്ണൻ എടച്ചേരി, റൂറൽ ബാങ്ക് പ്രസിഡൻ്റ് സി ഭാസ്കരൻ, നടക്കുതാഴ സർവീസ്സ ഹകരണ ബാങ്ക്. വൈസ് പ്രസിഡൻ്റ് പി കെ ദിനിൽ കുമാർ, പ്രധാനാധ്യാപകൻ വിനോദൻ മൂഴിക്കൽ, എം ജിതേഷ് എന്നിവർ സംസാരിച്ചു.
#Library #smart #classroom #opened #Vadakara #GovtSanskritHigherSecondarySchool