Featured

വടകരയിൽ യുവാവിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടികൂടി

News |
Feb 13, 2025 11:47 AM

വടകര: (vatakara.truevisionnews.com) വടകരയിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മേമുണ്ട മണിക്കോത്ത് വീട്ടിൽ ഉബൈദിനെയാണ് (43) വടകര അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂലും പാർട്ടിയും അറസ്റ്റ് ചെയ്തത്.

വടകര പുതിയ ബസ് സ്റ്റാന്റിൽ നിന്നു മുൻസിപ്പൽ പാർക്കിലേക് പോകുന്ന റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉനൈസ്.എൻ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ.ഇ.എം, ഡ്രൈവർ പ്രജീഷ് എന്നിവർ ഉണ്ടായിരുന്നു.

#10 #grams #ganja #seized #from #youth #Vadakara

Next TV

Top Stories










News Roundup