വടകര: (vatakara.truevisionnews.com) വടകര നഗരസഭ 63 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ജൂബിലി കുളം മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. ശുചിത്വ സാക്ഷരത കേരളത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


മാലിന്യ സംസ്കരണത്തിൽ ഓരോരുത്തരുടെയും മനോഭാവത്തിൽ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് സമയം ചെലവഴിക്കാനും വിശ്രമത്തിനും വ്യായാമത്തിനും കുളത്തിന്റെ പരിസരം ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് നവീകരിച്ചത്. യുഎൽസിസിഎസാണ് നിർമാണം പൂർത്തിയാ ക്കിയത്.
കെ കെ രമ എംഎൽഎ അധ്യക്ഷയായി. എസ് ജിതിൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ, സതീശൻ കുരിയാടി എന്നിവർ സംസാരിച്ചു.ചെയർപേഴ്സൺ കെ പി ബിന്ദു സ്വാഗതവും സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു. മെലോമാനിയ അവതരിപ്പിച്ച ലൈവ് സ്റ്റേജ് പ്രോഗ്രാമും ഉണ്ടായി.
#Construction #complete #renovated #Jubilee #Pool #dedicated #nation