വടകര: (vatakara.truevisionnews.com) വടകരയിൽ ഐ എൻ എൽ ഫെബ്രുവരി 18 ന് പ്രതിഷേധ റാലിയും മതേതര സായാഹ്നവും സംഘടിപ്പിക്കും.വൈകീട്ട് നാല് മണിക്ക് അഞ്ച് വിളക്ക് പരിസരത്ത് വെച്ച് ആരംഭിക്കുന്ന റാലി പഴയസ്റ്റാന്റ് അടുത്തുള്ള സാംസ്‌കാരിക ചത്വരത്തിൽ സമാപിക്കും.


തുടർന്ന് നടക്കുന്ന മതേതര സായാഹ്നം മുൻ മന്ത്രിയും എം എൽ എയുമായ അഹമ്മദ് ദേവർ കോവിൽ ഉദ്‌ഘാടനം ചെയ്യും.കേരളത്തിലെ പ്രമുഖ ആക്റ്റിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തും.വടകര മുനിസിപ്പൽ ഏരിയ കമ്മിറ്റി പ്രസിഡണ്ട് എം പി അബ്ദുള്ളയുടെ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി മിഖ്ദാദ് തയ്യിൽ സ്വാഗതം പറയും.സംസ്ഥാന നേതാക്കളായ സി എച്ച് ഹമീദ് മാസ്റ്റർ, സമദ് നരിപ്പറ്റ, സി. കെ കരിം എന്നിവർ സംസാരിക്കും.
ഇതോടുനുബന്ധിച്ച് 'അടിയറവ് പറയാതെ ആദർശ വഴിയെ' എന്ന ഡോക്യുമെന്റ്റി പ്രദർശനവും തുടർന്ന് ഐ എൻ എൽ സാംസ്‌കാരിക വിഭാഗം ആയ ഇനാഫ് ഒരുക്കുന്ന ഗാന മേളയും ഉണ്ടായിരിക്കും.
യോഗത്തിൽ സി കെ കരിം, വി.പി ഇബ്രാഹീം, മുക്കാലക്കൽ ഹംസ ഹാജി , യു അഹമ്മദ്, ഷമീർ മുന്ന എന്നിവർ സംസാരിച്ചു
#Protest #rally #INL #organize #secular #evening #Vadakara #February #18