മുട്ടുങ്ങൽ: ചോറോട് ഗ്രാമ പഞ്ചായത്ത് വയോജന സംഗമം നടത്തി. മുട്ടുങ്ങൽഗവ: എൽ.പി.സ്കൂളിൽ നടന്ന പരിപാടി ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


60 വയസ് പിന്നിട്ട നൂറ്റി അമ്പതോളം വയോജനങ്ങൾ പങ്കെടുത്തു. നിരവധി പേർ പാട്ടുകൾ പാടി. നാടൻ പാട്ട്, ഒപ്പനപ്പാട്ട്, മാപ്പിള പാട്ട്, കോൽക്കളി, പാട്ടുകൾക്ക് നിരവധി പേർ നൃത്തം ചുവടുകൾ വെച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി പഞ്ചായത്തംഗങ്ങളായ അബൂബക്കർ വി.പി., കെ.കെ. റിനീഷ്, പ്രസാദ് വിലങ്ങിൽ,പ്രിയങ്ക സി.പി., സാജിദ,എന്നിവർ പ്രസംഗിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജി.കെ.നന്ദി പറഞ്ഞു..
#Chorod #Vayojana #Sangam #held