വടകര:(vatakara.truevisionnews.com) അന്തരിച്ച മുൻ മുഖ്യ മന്ത്രി വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ് ഫോറം. ത്യാഗപൂർണമായ പൊതു പ്രവർത്തനത്തിലൂടെ 85 വർഷത്തിലധികം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് വി.എസെന്ന് വടകര സോഷ്യലിസ്റ്റ് ഫോറം അനുസ്മരിച്ചു.
എടയത്ത് ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.നാരായണൻ അധ്യക്ഷത വഹിച്ചു. സി.കെ സുധീർ, ഭാസ്കരൻ പയ്യട, അഡ്വ. അനൂപ്, സി.വിനോദൻ, സി.പി ബാബു എന്നിവർ പ്രസംഗിച്ചു.


Vadakara Socialist Forum commemorates VS Achuthanandan