---
title: "'പാസ് വേർഡ് 2025-26'; ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A one-day personality development camp was organized at Vadakara MUM Vocational Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/305658/a-one-day-personality-development-camp-was-organized-at-vadakara-mum-vocational-higher-secondary-school"
published_at: "2025-07-31T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b1b78574ef_camp.jpg"
keywords: []
---

# 'പാസ് വേർഡ് 2025-26'; ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** > **വടകര: **വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "പാസ് വേർഡ് 2025-26" എന്ന പേരിൽ സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. വടകര എം. വി എച്ച് എസ് ഇ വിഭാഗത്തിലാണ് ഏക ദിന വ്യക്തിത്വ വികസനക്യാമ്പിന് തുടക്കമായത്.

## Article Content

> **വടകര: **വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "പാസ് വേർഡ് 2025-26" എന്ന പേരിൽ സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. വടകര എം. വി എച്ച് എസ് ഇ വിഭാഗത്തിലാണ് ഏക ദിന വ്യക്തിത്വ വികസനക്യാമ്പിന് തുടക്കമായത്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭാവി ജീവിതത്തിൽ വ്യക്തമായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അപർണ വി.ആർ മുഖ്യാതിഥിയായി. എം ഐ സഭ മാനേജർ എം.പി. അബ്‌ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് ഹിർഷാദ് മാസ്റ്റർ, ഡോ: പി പി അബ്‌ദുൽ റസാഖ്, വി. കെ അസീസ്, കെ.പി ഷാഹിമ വി. ഫൈസൽ, ശ്രീജ.പി.കെ,സൗദ എ.കെ,മുഹമ്മദ് ഷനൂദ് പി വി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഷംസീർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/305658/a-one-day-personality-development-camp-was-organized-at-vadakara-mum-vocational-higher-secondary-school)