ചാനിയംകടവ് ഫെസ്റ്റ്; രണ്ടാം ദിവസം കളരിപ്പയറ്റ് മത്സരങ്ങൾ ആവേശമായി

ചാനിയംകടവ് ഫെസ്റ്റ്; രണ്ടാം ദിവസം കളരിപ്പയറ്റ് മത്സരങ്ങൾ ആവേശമായി
Feb 17, 2025 04:39 PM | By akhilap

ചാനിയം കടവ്: (vatakara.truevisionnews.com) പുലയർ കണ്ടി തേവർ വെള്ളൻ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ് ഫെസ്റ്റിന്റെ രണ്ടാം ദിവസം കളരിപ്പയറ്റ് മത്സരം നടന്നു.

എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം, നാദാപുരം എ കെ ജി എസ് കളരി സംഘം, കാവുംതറ യോദ്ധ കളരി സംഘം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഒന്നാം സ്ഥാനം നേടിയവർക്ക് കെ വി കുമാരൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയവർക്ക് കെ പി വിനോദൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും മൂന്നാം സ്ഥാനം നേടിയവർക്ക് എൻ എം വിജീഷ് സ്മാരക ട്രോഫിയും ക്യാഷ് അവാർഡും നൽകി.

പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസീന അരുകുറുങ്ങോട്ട് അധ്യക്ഷയായി. ജനറൽ കൺവീനർ കെ ശശീന്ദ്രൻ, ടി കെ ബാലൻ, പ്രോഗ്രാം കൺവീനർ എം കെ അജേഷ്, എൻ കെ പ്രജീഷ്, കെ വി ശ്രീലേഷ്, ടി പി സതീഷ്, കെ എം ലിബീഷ്, വി കെ സത്യൻ, എൻ കെ ലിജീഷ്, മനോജ് തുരുത്തി, മുനീർ കുണ്ടാറ്റിൽ തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിന്റെ നാലാം ദിവസമായ 18 ചൊവ്വാഴ്ച പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന നൃത്ത സംഗീത രാവ് അരങ്ങേറും.

#Chaniyamkadav #Fest #excitement #Kalaripayat #competitions #held #second #day

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
Top Stories