വടകര: (vatakara.truevisionnews.com) ചോറോട് തൂങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു 13 കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് മരിച്ചത് .
പഠിച്ച ശേഷം ടി വി കണ്ടാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു .
വടകര ജില്ലാ ആശുപത്രിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ വടകര ജില്ലാ ആശുപത്രിൽ സൂക്ഷിച്ച മൃതദേഹമാണ് പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
#chorode # student #death #body #shifted #medical #college #postmortem