ചോറോട്: കൈനാട്ടി കാളിയത്ത് പറമ്പ് മുതൽ ടാറ്റ മോട്ടോഴ്‌സിനു മുൻവശം വരെ ഏകദേശം 300 മീറ്റർ നീളത്തിൽ നിർമിച്ച ഡ്രെയിനേജ് പൊളിച്ചുനീക്കി. അധികൃതരുടെ അനാസ്ഥ ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.


ഈ പ്രദേശത്ത് നിലവിൽ ദേശീയപാതയിൽ നിന്ന് ഏകദേശം മൂന്ന് മീറ്റർ ഉയർത്തിയാണ് ഡ്രെയിനേജ് നിർമിച്ചത്. അശാസ്ത്രീയമായി ഉയരം കൂട്ടിയാണ് ഡ്രെയിനേജ് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തി നടക്കുന്നതെന്ന കാര്യം യൂത്ത് കോൺഗ്രസ് നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാൽ ഇക്കാര്യം ഗൗനിച്ചതേയില്ല പ്രദേശവാസികളുടെ എതിർപ്പ് മറികടന്നാണ് ദേശീയപാത നിർമാണ കമ്പനി ഡ്രെയിനേജ് പണിതത്. മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ പ്രകാരമല്ല ഈ മേഖലയിൽ ദേശീയപാത വികസനമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.നിജിൻ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നിർമാണ കമ്പനി മുന്നോട്ടു പോയാൽ പ്രവൃത്തി തടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് യൂത്ത് കോൺഗ്രസ് കടക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നൽകി.
#Demolition #drainage #constructed #national #highway #reckless #Youth #Congress