വടകര: (vatakara.truevisionnews.com) ഇലക്ട്രിസിറ്റി വോൾട്ടേജ് വ്യതിയാനം കാരണം വടകര പുതുപ്പണം വെളുത്ത മലനിവാസികൾ കഴിഞ്ഞ രണ്ടാഴ്ചയായി ഏറെ പ്രയാസത്തിലാണ്. പകൽ സമയങ്ങളിൽ പോലും ലൈനിൽ വോൾട്ടേജ് കുറഞ്ഞത് കാരണം വെള്ളത്തിൻ്റെ മോട്ടോർ ഉൾപ്പെടെ ഇലക്ടിക്ക് ഉപകരണങ്ങൾ ഉൾപ്പെടെ പലതും പ്രവർത്തിക്കുന്നില്ല.


രാത്രിയിൽ ഫാൻ പോലും പ്രവർത്തിക്കാതെ കിടപ്പ് രോഗികൾ പോലും ഏറെ ബുദ്ധിമുട്ടിലാണ്. രണ്ട് വീടുകളിലെ വാഷിങ്ങ് മിഷീനും എ.സി യും തകരാർ ആയിട്ടുണ്ട്.
വടകര ടൗൺ സൗത്ത് സെക് ഷൻ ഓഫീസിൽ പരാതി പെട്ടെങ്കിലും പ്രശ്നത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ശരിയാക്കാം എന്ന് പറഞ്ഞെങ്കിലും ഇതുവരെയും വോൾട്ടേജ് പ്രശ്നം പരിഹാരമായിട്ടില്ല.
#Electricity #voltage #fluctuation #Puthuppanam #Velutha #Hills #residents #distress