അപകട ലഹരിയും ജീവിത ലഹരി; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല

അപകട ലഹരിയും ജീവിത ലഹരി; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല
Mar 26, 2025 04:06 PM | By Jain Rosviya

പാലയാട്: (vatakara.truevisionnews.com) അപകട ലഹരികളും ജീവിത ലഹരിയും എന്ന വിഷയത്തിൽ പാലയാട് ദേശീയ വായനശാല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടിയിൽ വടകര അസി: എക്സസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദ് ക്ലാസ്സെടുത്തു.

മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങൾ വർത്തമാനകാലത്ത് മറയില്ലാതെ വ്യാപിക്കുന്നതിനുള്ള കാരണവും അതിനെതിരെ വീട്ടകത്ത് തന്നെ പ്രാഥമിക പ്രതിരോധം തീർക്കുന്നതിനുള്ള ആവശ്യകതയും ക്ലാസിൽ ചർച്ച ചെയ്തു.

സംഗീതത്തിലും മറ്റു കലാകായിക വിനോദങ്ങളിലും ചെറുപ്പം മുതലെ കുട്ടികൾക്ക് പരിശീലനം നൽകി ജീവിതത്തെ ലഹരിയാക്കുന്നതാണ് പ്രതിരോധ മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

വായനശാലയുടെ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് നൃത്തനൃത്യങ്ങൾ അവതരിപ്പിച്ച അംഗൻവാടി കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. വാർഡ് മെമ്പർ ടി.പി.ശോഭന, വായനശാലാ സിക്രട്ടറി കെ.കെ.രാജേഷ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ മാസ്റ്റർ, ജയൻ വി.പി., പ്രൊഫസർ രത്നാകരൻ , എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സിക്രട്ടറി സന്ദീപ് സി.വി. എന്നിവർ സംസാരിച്ചു.

#Danger #life #addiction #Palayad #National #Library #organizes #awareness #class

Next TV

Related Stories
'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

Apr 26, 2025 11:03 PM

'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

'ഒടുവിലത്തെ കത്ത്' എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരം...

Read More >>
റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

Apr 26, 2025 10:41 PM

റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

പി ഡബ്ല്യൂഡി- റവന്യൂ വകുപ്പുകൾ നടത്തിയ പ്രാരംഭ നടപടിക്രമങ്ങളുമാണ് പദ്ധതിയെ തടസ്സപ്പെടുത്തികൊണ്ടിരിക്കുന്നത്...

Read More >>
വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

Apr 26, 2025 05:45 PM

വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ്...

Read More >>
കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

Apr 26, 2025 05:03 PM

കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത്...

Read More >>
വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 26, 2025 01:55 PM

വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 26, 2025 01:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup