വടകര: (vatakara.truevisionnews.com) സംസ്ഥാന സർക്കാരിൻ്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലി ന്യമുക്ത പ്രഖ്യാപനം നടത്തി. നഗരസഭാ വളപ്പിൽ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.


വൈസ് ചെയർമാൻ പി.കെ സതീശൻ അധ്യക്ഷത വഹിച്ചു. 2021ൽ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം വടകര നഗരസഭ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി സുസ്ഥിര മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യവുമായാണ് നഗരസഭയിൽ പ്രവർത്തനം നടന്നത്.
സ്ഥിരംസമിതി അധ്യക്ഷരായ പി സജീവ് കുമാർ, രാജിത പതേരി, കൗൺസിലർമാരായ എൻ.കെ പ്രഭാകരൻ, അസീസ്, സി.കെ കരീ, കെ.കെ വനജ, അബ്‌ദുൽ ഹക്കീം, ക്ലീൻ സിറ്റി മാനേജർ പി രമേശൻ, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
#Clean #Sustainable #Kerala #Vadakara #Municipality #declares #waste #free