ആയഞ്ചേരി: (vatakara.truevisionnews.com) മുക്കം ജാമിഅഃ ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് അജ്സാമ് അസ്ലമി, സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലാമിയ അബ്ദുള്ള.ടി.സി എന്നിവരെ പെരുമുണ്ടശ്ശേരി യുവജന കൂട്ടായ്മയായ ദുൽഹാൻ ബോയ്സ് അനുമോദിച്ചു.


മസ്ജിദു റഹ്മത്ത് പ്രസിഡണ്ട് പുതിയോട്ടിൽ മഹ്മൂദ് ഹാജി ഉപഹാരം നൽകി. താഴെചാലിൽ അമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു.
മൊയ്തു.കെ.കെ, ഒതിയോത്ത് ഹമീദ് ഹാജി, മുഹമ്മദ് കോടചങ്കണ്ടി, ഇബ്രാഹിം.സി.കെ, മൊയ്തു.ടി.കെ, മുഹമ്മദ്.കെ.കെ, കുഞ്ഞബ്ദുള്ള കാഞ്ഞിരമുള്ളതിൽ, ഷിബിനാസ്.ഒ, കുഞ്ഞബ്ദുള്ള.പി.സി, മുഹമ്മദ് ഇജ്ലാൽ.ടി.സി,മുഫ്നാസ് തുടങ്ങിയവർ സംബന്ധിച്ചു.
#congratulates #MuhammadAjzamAslam #receiving #degree