Apr 1, 2025 01:55 PM

ആയഞ്ചേരി: (vatakara.truevisionnews.com) 2024-25 വാർഷിക പദ്ധതി മാർച്ച് 31 ന് അവസാനിച്ചപ്പോൾ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ചെലവിനത്തിൽ 853-ാം സ്ഥാനത്ത്. കേരളത്തിൽ ആകെയുള്ള 941 പഞ്ചായത്തുകളിലാണ് ആയഞ്ചേരി853-ാം സ്ഥാനത്ത് എത്തിയത്. മൊത്തം പദ്ധതി അടക്കലിൻ്റെ 71 ശതമാനമാണ് ചെലവഴിക്കാൻ കഴിഞ്ഞത്.

ആയഞ്ചേരിയുടെ സമീപ പഞ്ചായത്തുകളെല്ലാം വൻ മുന്നേറ്റം നടത്തിയപ്പോഴാണ് ആയഞ്ചേരി ജില്ലയിൽ ഏറ്റവും പിറകിലുള്ള നാല് പഞ്ചായത്തുകളിൽ ഇടം പിടിച്ചത്. പദ്ധതി ആസൂത്രണത്തിലെ പിഴവും, നിർവ്വഹണം നടത്തുന്നതിലുള്ള കഴിവുകേടുമാണ് ആയഞ്ചേരി പഞ്ചായത്തിനെ ഈ ദുസ്ഥിതിയിൽ എത്തിക്കുന്നത്.

ഓരോ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വരുമ്പോഴും ആയഞ്ചേരി പഞ്ചായത്ത് നഷ്ടപ്പെടുത്തിയ കോടികളുടെ കണക്ക് പുറത്ത് വരാറുണ്ട്. ഭരണരംഗത്തെ കഴിവ്കേട് ഒരു പഞ്ചായത്തിൻ്റെ വികസനത്തെ എങ്ങനെയൊക്കെ മുരടിപ്പിക്കാമെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്ന് എൽ ഡി എഫ് ആരോപിച്ചു.

കഴിഞ്ഞ നാല് തവണകൾ തുടർച്ചയായ് പഞ്ചായത്ത് ഭരണം നടത്തി ആയഞ്ചേരിയുടെ വികസന സാധ്യതകൾ ആകെ തകർത്ത യൂ ഡി എഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് ആയഞ്ചേരി പഞ്ചായത്ത് എൽ ഡി എഫ് കൺവീനർ വി.ടി.ബാലൻ മാസ്റ്റർ ആവശ്യപ്പെട്ടു.

#Ayancheri #Panchayath #not #break #tradition #ranked #project #money #spent

Next TV

Top Stories










News Roundup






Entertainment News