വടകര: (vatakara.truevisionnews.com) കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പരിഷത് പാലയാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.


"ഭരണഘടനയിലെ ശാസ്ത്ര ബോധം "എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഇ.വി. ലിജിഷ് പ്രഭാഷണം നടത്തി.
ഒ എൻ വി സ്മാരക വായനശാലയ്ക്ക് സമീപം നടന്ന ചടങ്ങിൽ പരിഷത് ജില്ലാ കമ്മറ്റിയംഗം ഏ. ശശിധരൻ, തോടന്നൂർ മേഖലാ പ്രസിഡണ്ട് ടി.മോഹൻദാസ്, പാലയാട് യൂണിറ്റ് സിക്രട്ടറി സുരേഷ് ടി, കെ.കെ. നിജി ഷ് എന്നിവർ സംസാരിച്ചു. സജീവൻ . ടി സി അദ്ധ്യക്ഷനായി.
പരിഷത് മേഖല കമ്മറ്റി അംഗങ്ങളായ രാജേന്ദ്രൻ. കെ.പി, രാജേഷ്.കെ.കെ. എന്നിവരും ബാലകൃഷ്ണൻ. വി.കെ, കെ.കെ.കുഞ്ഞിരാമൻ, എൻ എം . സത്യൻ എന്നിവരുംപരിപാടിക്ക് നേതൃത്വം നൽകി.
#Kerala #Shastra #Sahitya #Parishath #Kozhikode #District #Conference #Palayad #Unit #organizes #lecture