---
title: "വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്"
english_title: "#Amendment #Waqf #Act #BJP #marches #ShafiParambil #MP #office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281007/amendment-waqf-act-bjp-marches-shafiparambil-mp-office"
published_at: "2025-04-03T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee40de81da6_bjp_march.jpg"
keywords: []
---

# വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

> **Lead Summary:** **വടകര: **വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്നതിന്റെ പേരിൽ ഷാഫി പറമ്പിൽ എംപിയുടെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു.

## Article Content

**വടകര: **വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്നതിന്റെ പേരിൽ ഷാഫി പറമ്പിൽ എംപിയുടെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ്  സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വഖഫ് ദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്ത ഷാഫി പറമ്പിൽ മതമൗലികവാദികൾക്ക് ചൂട്ട് പിടിക്കുകയാണെന്ന് സി.ആർ.പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി.

ബിജെപി മേഖല വൈസ് പ്രസിഡന്റ് എം.പി.രാജൻ അധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ്, ടി.പി.രാജേഷ്, അഡ്വ.എം.രാജേഷ്, കെ.അനൂപ്, വി.സി.ബിനീഷ്, വ്യാസൻ, വൈശാഖ് എന്നിവർ സംസാരിച്ചു. പി.പി.മുരളി, അഡ്വ.സത്യൻ, ഒ.പി.മഹേഷ്, പ്രബേഷ്.പി, സി.കെ.മനു, അഭിജിത്ത്, എം.സി.അനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281007/amendment-waqf-act-bjp-marches-shafiparambil-mp-office)