വടകര: (vatakara.truevisionnews.com) ജില്ലയുടെ നെല്ലറയായ ചെരണ്ടത്തൂർ ചിറയിൽ 300 ഏക്കറിൽ നെൽകൃഷിക്ക് കീടബാധ. നെൽക്കതിരുകൾ ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. 'ബ്ലാസ്റ്റ്' ഫംഗസ് രോഗമാണ് നെൽകൃഷിയെ ബാധിച്ചത്. പുൽവർഗങ്ങളെ ബാധിക്കുന്ന ഫംഗസായതിനാൽ കൃഷിയിടത്തിൽ കീടബാധ വ്യാപകമായി പടർന്നിട്ടുണ്ട്.


ഇലകളിൽ പൊള്ളിയപോലെ പാട് പ്രത്യക്ഷപ്പെടുകയും പിന്നീട് പടരുകയും നെൽക്കതിരുകളെ ആകമാനം നശിപ്പിക്കുകയുമാണ് ഫംഗസ് ചെയ്യുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കർഷകർക്ക് മിക ച്ച വിളവ് ലഭിക്കുന്ന രീതിയിൽ കതിരുകൾ വിളഞ്ഞിരുന്നു.
പൊടുന്നനെയാണ് കീടബാധയുണ്ടായത്. മരുന്ന് തളിച്ചിട്ടും ഫലപ്രദമായ മാറ്റമുണ്ടായില്ല. ഡ്രോൺ ഉപയോഗിച്ച് മരുന്ന് അടിക്കാൻ കൃഷിവകുപ്പിന്റെ വിലക്കുള്ള തിനാൽ നടന്നില്ല. അഞ്ച് പാടശേഖരങ്ങളിലായാണ് ഇത്തവണ കർഷകർ നെൽകൃഷിയിറക്കിയത്.
ഉപ്പു വെള്ളം പലപ്പോഴായി ഭിഷണി സൃഷ്‌ടിച്ചിരുന്നു. ഇത് മറികടന്നാണ് കർഷകർ കൃഷിയിറക്കിയത്. കീടബാധയെ തുടർന്ന് കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നുള്ള വിദഗ്‌ധ സംഘം കർഷകർക്കൊപ്പം വെള്ളിയാഴ്ച ചിറ സന്ദർശിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ അജി അലക്സ്, ആത്മ പ്രോജക്ട് ഡയറക്ടർ രജനി മുരളീധരൻ, നോഡൽ ഓഫീസർ സുലൈ ഖബി, തോടന്നൂർ കൃഷി അസി. ഡയറക്ടർ വി കെ സി ന്ധു, കൃഷി ഓഫീസർമാരായ എസ് ശ്രീലക്ഷ്മി, പി അഞ്ജ ലി, എസ് ആർ സാന്ദ്ര തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്
#Rice #cultivation #pests #dry #acres #Cherandathur #Chira