അഴിയൂർ: പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു. അഴിയൂർ ചുങ്കത്ത് നടന്ന പരിപാടിയിൽ മെഴുകുതിരി തെളിയിച്ചാണ് ശ്രദ്ധാജ്ഞലി അർപ്പിച്ചത്.


യൂണിറ്റ് പ്രസിഡണ്ട് അരവിന്ദൻ എം ടി, ജനറൽ സെക്രട്ടറി സാലിം പുനത്തിൽ, യൂത്ത് വിംഗ് പ്രസിഡണ്ട് രജീഷ് കെ സി, ജയപ്രകാശ് അബി, അഷ്റഫ് റോയൽ, റഫീഖ് സാസ്, ബിറ്റു, പ്രജീഷ് ജനത, അർഷാദ് എം, സുഭാഷ് ടി എൻ എന്നിവർ സംബന്ധിച്ചു.
Traders tribute killed Pahalgam terror attack