ചോറോട്: (vatakara.truevisionnews.com) മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനത്തിൽ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ വെച്ച് രാജീവ് ഗാന്ധി സ്‌മൃതി സംഗമവും ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
സ്‌മൃതി സംഗമം യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ : പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. കെ. കെ റിനീഷ്, ഭാസ്കരൻ. എ, ആർ. കെ പ്രവീൺ കുമാർ,ശിവൻ മഠത്തിൽ, സുകുമാരൻ ബാലവാടി, മോഹൻദാസ്, ഷാജി. ഐ,രജിത്ത് മാലോൽ, വിജയ് പ്രകാശ്, സിന്ധു തുടങ്ങിയവർ സംസാരിച്ചു.
Rajivgandhi memorial gathering organized Kainatty chorode