വടകര: (vatakara.truevisionnews.com) അഴിയൂർ ആവിക്കര ബീച്ചിൽ വ്യാപക നാശം വിതച്ച് ശക്തമയ കാറ്റും മഴയും കടലാക്രണവും. വൈദ്യുതി പോസ്റ്റുകളും കാറ്റാടി മരവും നിലംപൊത്തി. എട്ട് വൈദ്യുതി പോസ്റ്റുകളാണ് കാറ്റിൽ തകർന്നു വിണത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കടലാക്രണത്തെ തുടർന്ന് വേര് പുറത്തായ കാറ്റാടി മരം കടപുഴകി. തൊട്ടടുത്ത് വിടുകൾക്ക് ഭീഷണിയായ നാല് കാറ്റാടി മരം മുറിച്ച് മാറ്റി. തെങ്ങ് കടപുഴകി കാറിന് മീതെ വീണു. ഇത് ഫയർ ഫോഴ്സ്‌സ് മുറിച്ച് മാറ്റി.


Electricity posts wind turbines fell Azhiyur Avikkara beech