---
title: "സഹോദരിയുടെ മരണ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; വന്ദേഭാരത് ട്രെയൻ തട്ടി മരിച്ച പ്രഭാവതിയുടെ സംസ്കാരം നാളെ"
english_title: "vatakara corode vandebarat accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293440/vatakara-corode-vandebarat-accident"
published_at: "2025-05-31T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b1ebdcb22b_prabavathi.jpg"
keywords: []
---

# സഹോദരിയുടെ മരണ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; വന്ദേഭാരത് ട്രെയൻ തട്ടി മരിച്ച പ്രഭാവതിയുടെ സംസ്കാരം നാളെ

> **Lead Summary:** **വടകര : ** സഹോദരിയുടെ മരണം നടന്ന വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി. വടകരയ്ക്കടുത്ത് വന്ദേഭാരത് ട്രെയൻ തട്ടി മരിച്ച പ്രഭാവതിയുടെ സംസ്കാരം നാളെ പുത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.

## Article Content

**വടകര : ** സഹോദരിയുടെ മരണം നടന്ന വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി. വടകരയ്ക്കടുത്ത് വന്ദേഭാരത് ട്രെയൻ തട്ടി മരിച്ച പ്രഭാവതിയുടെ സംസ്കാരം നാളെ പുത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.

ഇന്ന് പകൽ 11.30 ഓടെ കൈനാട്ടി റാണി പബ്ലിക്ക് സ്കൂളിന് സമീപത്ത് റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ യായിരുന്നു അപകടം. വന്ദേഭാരത് എക്പ്രെസ് ട്രെയിൻ തട്ടിയാണ് വീട്ടമ്മതൽസമയം മരിച്ചത്.

പുത്തൂർ കല്യാൺ ഭവനിൽ പ്രഭാവതി (65)യാണ് ദാരുണമായ അപകടത്തിൻ മരിച്ചത് . ചേന്ദമംഗലം ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പ്രഭാവതിയുടെ പിതൃസഹോദരൻ്റെ മകൾ രാധ കഴിഞ്ഞ ദിവസം മരിച്ചിരുന്നു . ഇവരുടെ വീട്ടിലേക്ക് എളുപ്പം പോകാൻ റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.

മൃതദേഹം വടകര ജില്ലാ മോർച്ചറിയിലേക്ക് മാറ്റി . വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കാരം നാളെ പകൽ 2.30 ന് നടക്കും.

പരേതനായ ബാലൻ്റെ ഭാര്യയാണ്. മക്കൾ: പ്രഷിഭ, റനീബ്. മരുമക്കൾ: രാജീവ് ( ചോമ്പാല ) , ഭാസ്ന ( കരിയാട്) സഹോദരങ്ങൾ: പി.കെ ശശി , പി.കെ രാജീവൻ പരേതരായ സത്യൻ,സുരേന്ദ്രൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293440/vatakara-corode-vandebarat-accident)