ഒഞ്ചിയം: (vatakara.truevisionnews.com) ഒയിസ്ക്‌ക ദിനാചരണത്തിന്റെ ഭാഗമായി, ഒയിസ്‌ക ഓർക്കാട്ടേരി ചാപ്റ്റർ ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങായി പഠനോപകരണം കൈമാറി. ബഡ്സ് സ്കൂളിനെ ആദരിക്കുകയും സ്‌കൂളിലെ പഠിതാക്കൾക്ക് പഠനോപകരണവും സ്‌കൂളിനു ആവശ്യമായ അടുക്കള ഉപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസ നൗഷാദ് നിർവഹിച്ചു. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്തംഗം ബിന്ദു വള്ളിൽ നിർവഹിച്ചു. ചടങ്ങിൽ ഒയിസ്ക് ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ട് മധു മോഹനൻ കെ.കെ അധ്യക്ഷത വഹിച്ചു.


സെക്രട്ടറി കെ.സുനിൽ കുമാർ, തില്ലേരി ഗോവിന്ദൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് രാഘവൻ, സുശീല, എം.ആർ വിജയൻ, രതീശൻ പി.പി, പവിത്ര രാജ്.കെ, പി.കെ രാജൻ, കുന്നോത്ത് ചന്ദ്രൻ, സി.കെ മുരളിധരൻ, ഷിജീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു.
OISKA provides support to Buds School by providing educational materials