മണിയൂർ:(vatakara.truevisionnews.com) കുന്നത്തുകര വിശ്വകലാവേദി ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കാർഷിക ക്ലബ്ബ് രൂപീകരിച്ചു. രൂപീകരണയോഗം ഗ്രന്ഥശാലാ സംഘം മണിയൂർ മേഖല കൺവിനർ എം ശ്രീനി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി എം സത്യൻ അധ്യക്ഷത വഹിച്ചു .
പുതുതലമുറയിൽ കൃഷിയുടെ പ്രാധാന്യവും അവബോധവും ഉണ്ടാക്കുക, കർഷകരിൽ കൃഷി ആസ്വാദ്യകരവും ലാഭകരവുമാക്കുക, നാടിൻ്റെ കാലാവസ്ഥയ്ക്കും മണ്ണിനും ചേർന്ന നിരവധിയായ കാർഷിക വിളകളെപ്പറ്റിയും വിത്തുകളെ പ്പറ്റിയുമുള്ള അറിവുകൾ പരസ്പരം കൈമാറുക, കാർഷിക കൂട്ടായ്മയിൽ കാർഷിക നഴ്സറികൾ സ്ഥാപിക്കുക, കൃഷിയിലെ നൂതന ആശയങ്ങൾ കർഷക റിലേക്ക് എത്തിക്കാനായി കാർഷിക വിദഗ്ദരെ പങ്കെടുപ്പിച്ച് പഠന ക്ലാസ്സുകൾ നടത്തുക, സർക്കാറിൻ്റെയും കാർഷിക യൂണിവേഴ്സിറ്റിയുടെ യും ഉടമസ്ഥതയിലുള്ള കൃഷിഫാമുകളിലേക്കും മറ്റും പഠനയാത്രകൾ സംഘടിപ്പിക്കുക എന്നിവയാണ് ക്ലബിൻ്റെ പ്രധാന ലക്ഷ്യം.


പരിപാടിയിൽ ലൈബ്രറി സെക്രട്ടറി ശരത്ത് കുന്നത്ത്കര സ്വാഗതം പറഞ്ഞു .ഭാരവാഹികളായി ക്ലബ് സെക്രട്ടറി എ എം ബാലൻ, ജോയിൻ സെക്രട്ടറി അബ്ദുള്ള കെ, പ്രസിഡന്റ് എം കൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് നാസർ കെ പി, ട്രഷറർ അംഗം ജബ്ബാർ മാസ്റ്റർ എന്നിവരടക്കമുള്ള 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Agriculture club formed in Maniyur