കൈനാട്ടി : തണല്‍ ബിരിയാണി ചാലഞ്ചിലൂടെ ചോറോട് പഞ്ചായത്ത് 14, 15 വര്‍ഡ് സമാഹരിച്ച തുക വടകര തണല്‍ ഭാരവാഹികള്‍ക്ക് കൈമാറി. തണല്‍ വൈ. ചെയര്‍മാന്‍ ഇല്യാസ് തരുവണ ഫണ്ട് ഏറ്റു വാങ്ങി.


തണല്‍ ശേഖരിക്കുന്ന ഓരോ നാണയത്തുട്ടും അശരണരായ രോഗികളുടെയും അഗതികളുടെയും സംരക്ഷണത്തിനും ,ഇന്ത്യന്‍ തെരുവുകളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുമാണ് ഉപയോഗിക്കുന്നതെന്നു് ഇല്യാസ് പറഞ്ഞു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജിഷ പനങ്ങാട്ട് അദ്ധ്യക്ഷം വഹിച്ചു.
ലളിത ഗോവിന്ദാലയം ,രൂപേഷ് സി.കെ. പ്രസാദ് വിലങ്ങില്‍ ,ഒ.ടി.കെ.രാജന്‍, ഷൈജു ,മനോജന്‍ കോറോത്ത് ,റസാഖ് ,അജ്‌നാ സ് ,ഇസ്മയില്‍ മൂസ്സ സംസാരിച്ചു. എം.വി.മനോജ് സ്വാഗതവും 'മുസ്തഫ മുട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.
Thanal biryani Challenge Funds handed over to committite