---
title: "കെ റെയിൽ നടപ്പാക്കുന്നത് കമ്മിഷൻ തട്ടാൻ വേണ്ടി: റിജിൽ മാക്കുറ്റി"
english_title: "K Rail Implementation To Hit The Commission: Rijal Makutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39680/k-rail-implementation-to-hit-the-commission-rijal-makutty"
published_at: "2022-04-27T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626982e75a182_Untitled-1.jpg"
keywords: []
---

# കെ റെയിൽ നടപ്പാക്കുന്നത് കമ്മിഷൻ തട്ടാൻ വേണ്ടി: റിജിൽ മാക്കുറ്റി

> **Lead Summary:** **തിരുവള്ളൂർ : **കമ്മീഷൻ തട്ടിയെടുക്കാനാണ് കെ റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി.

## Article Content

**തിരുവള്ളൂർ : **കമ്മീഷൻ തട്ടിയെടുക്കാനാണ് കെ റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി.

'കെ റയിൽ വേണ്ട കേരളം മതി ' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ വില്ലേജ് ഓഫീസ് മാർച്ചും സർവെ കല്ല് സ്ഥാപിക്കൽ സമരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് വേണ്ടാത്ത കെ റെയിൽ നടപ്പാക്കുന്നത് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നിയോജക മണ്ഡലം പ്രസിഡൻ്റ് വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.

ജസ്മിന മജീദ്, സി.ആർ സജിത്ത്, ആർ.രാമകൃഷ്ണൻ, ഇ എം അസ്ഹർ, ജി.കെ വരുൺ കുമാർ , പി.കെ ഷമീർ , ഗിമേഷ് മങ്കര, ധനേഷ് വള്ളിൽ,അഖിൽ നന്താനം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39680/k-rail-implementation-to-hit-the-commission-rijal-makutty)