---
title: "എടച്ചേരി ആയുർവേദ ഡിസ്പെൻസറിക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചു "
english_title: "An amount of `5 lakh has been sanctioned for Edachery Ayurveda Dispensary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44565/an-amount-of-5-lakh-has-been-sanctioned-for-edachery-ayurveda-dispensary"
published_at: "2022-05-23T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628baaa2164cf_ayurvedha.jpg"
keywords: []
---

# എടച്ചേരി ആയുർവേദ ഡിസ്പെൻസറിക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചു 

> **Lead Summary:** **എടച്ചേരി:** ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നാഷണൽ ആയുഷ് മിഷൻ അഞ്ചുലക്ഷം രൂപ അനുവദിച്ചു.

## Article Content

**എടച്ചേരി:** ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നാഷണൽ ആയുഷ് മിഷൻ അഞ്ചുലക്ഷം രൂപ അനുവദിച്ചു.

ആയുർവേദ ഡിസ്പെൻസറികൾ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ആയി ഉയർത്തിയതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.

എടച്ചേരിയിലേതടക്കം ഏഴ് ഡിസ്പെൻസറികൾ ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ആയി ഉയർത്തിയിട്ടുണ്ട്.

കിംഗ് ഫോർട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. സജിത് ബാബു ഐ എ എസ്, പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ, വൈസ് പ്രസിഡന്റ്‌ എം. രാജൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി. ശ്രീജ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44565/an-amount-of-5-lakh-has-been-sanctioned-for-edachery-ayurveda-dispensary)