---
title: "അപകടമരണം; ഊരാളുങ്കൽ ജീവനക്കാരൻ്റെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി"
english_title: "1.15 crore as compensation to the family of an Uralungal employee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44616/115-crore-as-compensation-to-the-family-of-an-uralungal-employee"
published_at: "2022-05-24T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c64e19a761_court.jpg"
keywords: []
---

# അപകടമരണം; ഊരാളുങ്കൽ ജീവനക്കാരൻ്റെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

> **Lead Summary:** **വടകര: **യു.എൽ.സി.സി.എസ്. ജീവനക്കാരനായ ഷാജി വാഹനാപകടത്തിൽ മരിച്ച കേസിൽ കുടുംബത്തിന് നഷ്ടപരിഹാരമായി 1.15 കോടി രൂപ നൽകാൻ വടകര വാഹനാപകട നഷ്ടപരിഹാര കോടതി വിധിച്ചു.

## Article Content

**വടകര: **യു.എൽ.സി.സി.എസ്. ജീവനക്കാരനായ ഷാജി വാഹനാപകടത്തിൽ മരിച്ച കേസിൽ കുടുംബത്തിന് നഷ്ടപരിഹാരമായി 1.15 കോടി രൂപ നൽകാൻ വടകര വാഹനാപകട നഷ്ടപരിഹാര കോടതി വിധിച്ചു.

2018-ൽ ജോലിസംബന്ധമായ യാത്രയ്ക്കിടെ മോട്ടോർ സൈക്കിളിൽ ബസ്സിടിച്ചാണ് മണിയൂർ പതിയാരക്കര വട്ടക്കണ്ടിയിൽ ഷാജി മരിച്ചത്.

പ്രായമായ അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് 84,87,920 രൂപയും അതിന്റെ പലിശയും കോടതി ചെലവുമടക്കം 1.15 കോടി രൂപ നൽകാനാണ് കോടതി ഉത്തരവായത്.

ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ജഡ്ജി കെ. രാമകൃഷ്ണനാണ് വിധിച്ചത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ആർ. രതീഷ് കുമാർ, എ. മുസ്താസ്, എ.വി. സുനിൽകുമാർ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44616/115-crore-as-compensation-to-the-family-of-an-uralungal-employee)