വടകര: ടി പി ചന്ദ്രശേഖരൻ്റെ അരുംകൊലയെ തള്ളി പറഞ്ഞ് നിലപാടിൽ ഉറച്ചു നിന്ന നേതാവായ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ രാജ്യസഭാംഗവുമായ വൃന്ദാ കാരാട്ടും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ.യും അടുത്തടുത്തിരുന്നു സ്നേഹം പങ്കുവെച്ചു.


ആദ്യകാല എസ്എഫ്ഐ നേതാവ് കൂടിയാണ് രമ. തിരുവനന്തപുരത്ത് വനിതാസാമാജികരുടെ ദേശീയസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഇരുവരും സംസാരിച്ചത്. വേദിയിലെത്തുംമുമ്പ് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും കെ.കെ രമയെ ആശ്ലേഷിച്ചിരുന്നു.
ചന്ദ്രശേഖരൻ വധത്തെ തള്ളി പറഞ്ഞ പാർടിയുടെ ആത്മാർത്ഥ നിലപാടാണ് സുന്നത നേതാക്കൾ കെ.കെ രമയുമായി പങ്കുവെച്ച സ്നേഹ ബന്ധം കാണിക്കുന്നതെന്ന് വിലയിരുത്തുന്നു. വ്യാഴാഴ്ചത്തെ സെമിനാറിൽ പ്രഭാഷകയായിരുന്നു വൃന്ദയും സുഭാഷിണി അലിയും.
വൃന്ദ പ്രസംഗിച്ച സെമിനാറിൽ നന്ദിപ്രകടിപ്പിക്കലായിരുന്നു രമയുടെ ചുമതല. രാഷ്ട്രീയപ്രതിയോഗികൾ രമയെ തള്ളിപ്പറഞ്ഞപ്പോഴും ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിച്ച നേതാവാണ് വൃന്ദ. അടുത്തിരുന്ന രമയുടെ കൈപിടിച്ച് കുശലാന്വേഷണത്തിനുശേഷമാണ് വൃന്ദ പിരിഞ്ഞത്.
രണ്ടാം സെഷൻ തുടങ്ങുന്നതിനുമുമ്പായിരുന്നു വേദിക്കുസമീപം രമയും സുഭാഷിണി അലിയും കണ്ടത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ മുഹമ്മദ് റിയാസുമായി അടുത്ത സൗഹൃദ നിലപാടാണ് കെ.കെ രമ എം.എൽ എ പുലർത്തുന്നത്. റിയാസിനെ പരസ്യമായി അഭിനന്ദിക്കാനും രമ മടി കാട്ടിയിട്ടില്ല.
Forgive that mistake ...... Vrinda Karat and KK rama shared their love.