---
title: "അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്"
english_title: "Three religious workers escape boat accident in Azhithala estuary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45623/three-religious-workers-escape-boat-accident-in-azhithala-estuary"
published_at: "2022-05-28T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291fbce7da79_boat.jpg"
keywords: []
---

# അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

> **Lead Summary:** **വടകര: **അഴിത്തല അഴിമുഖത്ത് തോണി അപകടത്തിൽ മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്പറ്റി. അഴിത്തല സ്വദേശി തുരുത്തീമ്മൽ റഹ്മത്തിന്റെ ഉടമസ്ഥതയിലുള്ള 'അൽ അമീൻ' ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.

## Article Content

**വടകര: **അഴിത്തല അഴിമുഖത്ത് തോണി അപകടത്തിൽ മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്പറ്റി. അഴിത്തല സ്വദേശി തുരുത്തീമ്മൽ റഹ്മത്തിന്റെ ഉടമസ്ഥതയിലുള്ള 'അൽ അമീൻ' ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.

അവറാങ്കത്ത് റഫീക്ക്, ചേരാന്റവിട ഷംസീർ, വയൽവളപ്പിൽ ഹുസൈൻ എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ അഴിമുഖത്ത് ബാമീൻ വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലയിൽ കുടുങ്ങി ഫൈബർ വള്ളം അപകടത്തിൽപെട്ടത്.

മത്സ്യതൊഴിലാളികളും കൊളാവിപ്പാലത്തെ നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നടത്തി വീട്ടിലേക്കെത്തിച്ചു. ഫൈബറും എഞ്ചിനും വലയും ഭാഗിമായി തകർന്നു.

ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കോസ്റ്റൽ പോലീസ്, ഫിഷറീസ് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട മത്സ്യതൊഴിലാളികളെ വാർഡ് കൌൺസിലർ പി വി ഹാഷിം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45623/three-religious-workers-escape-boat-accident-in-azhithala-estuary)