വടകര : നാദാപുരം പേരോട് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വെട്ടി കൊല്ലാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനി നഈമയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം.


ഇതിനിടയിൽ വടകര സഹകരണ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം നൽകിയ പ്രാഥമിക ചികിത്സ യുവതിയുടെ ജീവൻ പിടിച്ചു നിർത്താൻ വലിയ സഹായം ചെയ്തതായി കോഴിക്കോട് ആസ്റ്റർ മിംസിലെ വിദഗ്ത ഡോക്ടർമാരെ ഉദ്ധരിച്ച് നഈമയെ ആശുപത്രിയിൽ എത്തിച്ച പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സി.എച്ച് ഹമീദ് പറഞ്ഞു.
തലയ്ക്കും തോളിലുമായി എട്ടോളം വെട്ടേറ്റ യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടെ നില കൂടുതൽ മോശമായി വായിൽ നിന്ന് നുരയും പതയും വന്നതിനാലാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ എത്തുമ്പോൾ രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. രക്തസമ്മർദ്ദം വളരെ കുറവും ജീവൻ പിടിച്ചു നിർത്താനുള്ള മരുന്നുകൾ നൽകിയ ശേഷം ,ഉടൻ തന്നെ രക്തം കയറ്റി തുടങ്ങി, ഒപ്പം രക്തം പ്രവാഹം തടയുന്ന മരുന്നുകളും നൽകി.
വെൻ്റിലേറ്റർ സംവിധാനമുള്ള ആബുലൻസിൽ ഇവിടെ നിന്നുള്ള മെഡിക്കൽ സംഘത്തോടൊപ്പമാണ് കോഴിക്കോട്ടെക്ക് കൊണ്ടുപോയത്.ഡോ. ഹൻസിൽ, ഡോ. അമർജിത്ത്,ഡോ ബിൻസി, ഡോ. റംസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിമിഷ നേരം കൊണ്ട് ജീവൻ രക്ഷാ പ്രർത്തനം നടത്തിയത്.
മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നഈമയുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന വിശ്വാസം ഡോക്ടർമാർക്കുണ്ട്. തലയോട്ടിക്കേറ്റ വെട്ടും തലച്ചോറിലുണ്ടായ രക്തസമ്മർദ്ദവുമാണ് ചെറിയ ആശങ്ക.
വീടിനടുത്തെ കടയിൽ പോയി മടങ്ങുമ്പോഴാണ് കല്ലാച്ചി പയന്തോങ്ങ് ഹൈടെക്ക് കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയും പേരോട് തട്ടിൽ അലിയുടെ മകളുമായ നഹിമയെ മൊകേരി മുറവശ്ശേരി എച്ചിറോത്ത് റഫ്‌നാസ് (22) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇയാളെ ഉടൻ തന്നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
First aid was effective, and intense efforts were made to save Nahima