കോഴ വിവാദം; തൊണ്ടിവയൽ ഐസ് പ്ലാന്റ് പഞ്ചായത്ത് ഭരണകക്ഷി പാർട്ടി നേതൃത്വം വെട്ടിൽ, നാല് പേർക്കെതിരെ നടപടിക്ക് സാധ്യത

കോഴ വിവാദം; തൊണ്ടിവയൽ ഐസ് പ്ലാന്റ്  പഞ്ചായത്ത് ഭരണകക്ഷി പാർട്ടി നേതൃത്വം വെട്ടിൽ, നാല് പേർക്കെതിരെ നടപടിക്ക് സാധ്യത
Jun 17, 2022 10:04 AM | By Vyshnavy Rajan

അഴിയൂർ : മുക്കാളി തൊണ്ടിവയൽ ഐസ് പ്ലാന്റ് അനുമതിക്കായി അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണകക്ഷി നേതൃത്വത്തിലെ ചിലർ കോഴ വാങ്ങിയെന്ന ആരോപണം പുകയുന്നു.

ശക്തമായ ജനകീയ സമരത്തെ തുടർന്നും നിയമ നൂലാമാലകളിൽ പെട്ടും വർഷങ്ങളായി മുടങ്ങി കിടന്ന മുക്കാളി തൊണ്ടിവയൽ ഐസ് പ്ലാന്റ് നിർമ്മാണ അപേക്ഷയിൽ നിലവിലെ സ്ഥിതി പരിശോധിച്ച് തീർപ്പ് കൽപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് 19ന് നടന്ന അഴിയൂർ പഞ്ചായത്ത് ഭരണസമിതിയിൽ വിഷയം അജണ്ട വെച്ച് ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയിൽ അനുമതി നൽകുന്നതിന് അനുകൂലമായാണ് പ്രമുഖ കക്ഷിയുടെ മെമ്പർമാർ നിലപാട് സ്വീകരിച്ചത്.

ചില ഒറ്റപ്പെട്ട നേതാക്കൾ ഒഴിച്ച് നിർത്തിയാൽ സമരത്തിന്റെ തുടക്കത്തിൽ 2015ൽ ഐസ് പ്ലാന്റിന് എതിരായിരുന്നു പാർട്ടിയെന്ന നിലയിൽ ഇവർ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ പുതിയ ഹൈക്കോടതി നിർദ്ദേശം തെറ്റായി വ്യാഖ്യാനിച്ച് ഐസ് പ്ലാന്റിന് അനുമതി നൽകണം എന്നായിരുന്നു ഇവരുടെ നാല് അംഗങ്ങളും വാദിച്ചത്.

മാർച്ചിൽ നടന്ന ഭരണ സമിതിക്ക് തൊട്ട് മുമ്പാണ് അനുകൂലമായി തീരുമാനമെടുക്കാം എന്ന ഉറപ്പിൽ ഉടമയുടെ പ്രതിനിധിയുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപ നാല് നേതാക്കൾ ചേർന്ന് കൈപ്പറ്റിയെന്നാണ് ആരോപണം. പാർട്ടിയിലെ ചിലർ തന്നെയാണ് ഈ വിവരം പുറത്തെത്തിച്ചത്.

മൊത്തം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും അഡ്വാൻസായി രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നത്രെ. വടകര മണ്ഡലം പാർട്ടി - മുന്നണി ഭാരവാഹിയും പള്ളികമ്മറ്റി സിക്രട്ടറിയുമായ ഉന്നതനാണ് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായി കോഴ വാങ്ങാൻ നേതൃത്വം കൊടുത്തതെന്നും പറയപ്പെടുന്നു.

യൂത്ത് വിഭാഗം മണ്ഡലം കാര്യദർശി, പഞ്ചായത്ത് പാർട്ടി ജോയന്റ് സിക്രട്ടറിയും മറ്റൊരു പള്ളി കമ്മറ്റി സിക്രട്ടറിയുമായ നേതാവ്, യൂത്ത് വിഭാഗം പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

മുന്നണിയുടെ പഞ്ചായത്ത് കാര്യദർശി ഫോൺ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ചിക്കൻ വ്യാപാരിയായ യൂത്ത് നേതാവാണ് തുക കൈപ്പറ്റിയതെന്നും ആരോപണമുണ്ട്.

കോഴയിൽ നിന്ന് കൈപ്പറ്റിയ 50,000 രൂപ തിരിച്ച് നൽകി പാർട്ടി പഞ്ചായത്ത് ജോയന്റ് സിക്രട്ടറി തടിയൂരാൻ ശ്രമിച്ചതായും എന്നാൽ നടപടി വേണമെന്ന നിലപാടിൽ മറുവിഭാഗം ഉറച്ച് നിൽക്കുകയാണെന്നും സൂചന. പാർട്ടിയിലെ ഒരു വിഭാഗം വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെ പഞ്ചായത്ത് കമ്മറ്റി യോഗം പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പാർട്ടിയുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കന്മാരുടെ വീടുകളിൽ യോഗം ചേർന്ന് പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും പാർട്ടിക്കുള്ളിലെ പ്രതിഷേധം ശമിച്ചിട്ടില്ല. നാല് പേർക്കെതിരെയും നടപടി വേണമെന്ന നിലപാടിൽ ഇവർ ഉറച്ച് നിൽക്കുകയാണ്. സംഭവത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായാണ് വിവരം.

Thondivayal Ice Plant Panchayat ruling party leadership cut, action likely against four

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories