ആയഞ്ചേരി: വായനാവാരാഘോഷത്തിന്റെ ഭാഗമായി കടമേരി എം.യു.പി. സ്കൂൾലൈബ്രറി കമ്മിറ്റി പുസ്തകങ്ങൾ സൗജന്യമായി നൽകി. പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരനും അധ്യപകനുമായ രജിത്ത് ആയഞ്ചേരിക്ക് പുസ്തകംനൽകി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു നിർവഹിച്ചു.


വാർഡ് മെമ്പർ ടി.കെ. ഹാരിസ് അധ്യക്ഷതവഹിച്ചു. ലൈബ്രറി കമ്മിറ്റി കൺവീനർ പി.പി.എം. ജസ്മിന പദ്ധതി വിശദീകരിച്ചു. രജിത്ത് ആയഞ്ചേരി രചിച്ച പുസ്തകങ്ങൾ ചടങ്ങിൽ സ്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയുംചെയ്തു. അധ്യാപകരായ കെ. രതീഷ്, എൻ. മിഥുൻ, വി.പി. സുഹറ, സി.ആർ. ആയിഷ എന്നിവർ സംബന്ധിച്ചു.
Kadameri M.U.P. Books are free for school libraries