അഴിയൂർ: ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭകളായ വിദ്യാർത്ഥികളെ ആദരിച്ചു. പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്യക്ഷത . ചടങ്ങിൽ വച്ച് അഴിയൂർ ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് യാത്രയയപ്പ് നൽകി .


ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നൽകി .സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ദീപ്തി വിപിൻ ,കേരള പോലീസിൽ പ്രവേശനം ലഭിച്ച ജസ്ന അജ്മീർ ,ചിത്രകലയിൽ അന്തർദേശീയ മൽസരത്തിൽ കുട്ടികളുടെ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ അലോക് ദ്രുപദ് ,പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഫാത്തിമത്തുൽ റന ,എ അമയ ,എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അലൻ കൃഷ്ണ ,എം പി ദേവ്‌ന ,മുഹമ്മദ് റിഹാൻ ,ആശാവർക്കർ എം ടി ശോഭ ,എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച എച്ച് ചാരുതീർഥ് ,യുഎസ്എസ് പരീക്ഷയിൽ വിജയിച്ച നിയ മനീഷ് എന്നിവരെ ചടങ്ങിൽ വെച്ച് എം എൽ എ ആദരിച്ചു .
പദ്ധതിയിൽ 100 ദിനം പൂർത്തീകരിച്ച 12 തൊഴിലാളികളെയും 75 ദിവസത്തിൽ കൂടുതൽ ജോലി ചെയത 11 കുടുംബങ്ങളെയും ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു .വാർഡ് മെമ്പർ കെ ലീല സ്വാഗതം പറഞ്ഞു ,എം വി ജയപ്രകാശ് മൊയ്തു അഴിയൂർ ,വി പി മോഹൻദാസ് ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ ,തൊഴിലുറപ്പ് എ ഇ ,അർശിന ,ഓവർസിയർ കെ രഞ്ജിത്ത് ,എം ഹരിദാസ് എന്നിവർ സംസാരിച്ചു .വാർഡിലെ കുടുംബശ്രീ പ്രവർത്തകന്മാരുടെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്നേഹവിരുന്ന് നൽകി.
12th Ward People's Collective In Azhiyoor Honours Talents