വടകര: ഊർജവകുപ്പിന് കീഴിലുള്ള ജില്ലയിലെ ഊർജമിത്രം സംരംഭകർചേർന്ന് ഊർജ റിന്യൂവൽ എനർജി പ്രൊമോഷൻ ഇൻഡസ്ട്രിയൽ സഹകരണസംഘം രൂപവത്കരിച്ചു.


സംഘത്തിന്റെ പ്രസിഡന്റായി പി. ജയചന്ദ്രനെയും വൈസ് പ്രസിഡന്റായി സുനിൽകുമാർ മണാശ്ശേരിയെയും തിരഞ്ഞെടുത്തു. രഞ്ജിത്ത് കുമാർ കച്ചേരിയാണ് സെക്രട്ടറി. കെ.എസ്.ഇ.ബി. റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുന്നത് വിപുലമായരീതിയിൽ നടത്താൻ തീരുമാനിച്ചു.
സോളാർ ഓൺഗ്രിഡ് ഇൻവെർട്ടർ നിർമാണയൂണിറ്റ് ആരംഭിക്കുന്നതിന്റെ പ്രാഥമിക ആലോചന ടീം കോ-ഓപ്പറേറ്റീവുമായി നടത്താനും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനമായി.
വടകരയിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമാകും; 14 ന് ദീപങ്ങൾ തെളിയും
വടകര : സ്വാതന്ത്ര്യദിനത്തെ വര്‍ണാഭമാക്കാന്‍ ഒരുങ്ങി വടകര നഗരം ആഗസ്ത് 14 വൈകീട്ട് 6.15 ന് അഞ്ചുവിളക്കിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ 75 ദീപങ്ങള്‍ തെളിയിച്ച് സ്വാതന്ത്ര്യദിനത്തെ വടകര വരവേല്‍ക്കും.
സാംസ്‌കാരിക സംഘടനയായ ഭാരതീയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചടങ്ങ് പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരായ മധു തൃപ്പെരുന്തുറ, ബീന ബിനില്‍, മധു ആലംപടമ്പ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീജേഷ് ഊരത്ത് എന്നിവര്‍ക്ക് ഭാരതീയം പുരസ്‌കാരം സമ്മാനിക്കും. ടെക്‌സറ്റയില്‍സ് ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കന്നിനട സ്വദേശി അഭിനവ് വിഷ്ണുവിനെയും ചടങ്ങിനോടനുബന്ധിച്ച് അനുമോദിക്കും.
15 ന് കാലത്ത് 9 മണിക്ക് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.
സന്നദ്ധ സംഘടനകളായ റോട്ടറി, ജേസിസ്, ഓയിസ്‌ക, വൈസ്മാന്‍ നഗരത്തിലെ വിവിധ ക്ലബുകളും, സ്ഥാപനങ്ങളും റാലിയില്‍ അണിചേരുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മണലില്‍ മോഹനന്‍, കണ്‍വീനര്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എം.അബ്ദുല്‍സലാം, സെക്രട്ടറി എം.കെ.ഹനീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
P. Jayachandran President; Urjamitra Entrepreneurs' Co-operative Society formed