സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിർത്തണം; വടകരയിൽ സഹകരണ സംരക്ഷണ സദസ്സ്

സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിർത്തണം; വടകരയിൽ സഹകരണ സംരക്ഷണ സദസ്സ്
Aug 11, 2022 06:28 PM | By Kavya N

ഒഞ്ചിയം: കേരളത്തിലെ സഹകരണ മേഖല സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ മേഖലയെ ജനങ്ങളിൽ നിന്ന് അകറ്റാൻ ആവശ്യമായ കഥകൾ സൃഷ്ടിച്ചു കൊണ്ട് കേരളത്തിലെ മുഖ്യധാര പത്ര -ദൃശ്യ മാധ്യമങ്ങൾ മുന്നേറി കൊണ്ടിരിക്കുകയാണ്. സഹകരണ മേഖലയെ തകർത്താലേ കേരളത്തിലെ പൊതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളർച്ചയെ പിടിച്ചു കെട്ടാനാവൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭരണവും അവരുടെ പാർട്ടിയും കേരളത്തിലെ യു ഡി എഫ് ഉം ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഇത് തടയണം.

കേരളത്തിലെ പൊതു സമ്പദ്ഘടനയോട് ചേർന്നു നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിർത്തേണ്ടത് സഹകാരികളുടെയും ജീവനക്കാരുടെയും പ്രഥമ കടമയാണ്. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിലും നടത്തിയ സഹകരണ സംരക്ഷണ സദസ്സ് ഒഞ്ചിയം ഏരിയയിലെ ചോറോട് ബാങ്കിൽ പി എ സി എസ് അസോസിയേഷൻ വടകര താലൂക്ക് സെക്രട്ടറി വി. ദിനേശൻ ഉദ്ഘാടനം ചെയ്തു.

ഊരാളുങ്കൽ ബാങ്കിൽ നടത്തിയ സദസ്സ് സി പി ഐ എം ഏരിയ കമ്മിറ്റി അംഗം യു. എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ബാങ്കിൽ നടന്ന സദസ്സ് സി പി ഐ എം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡണ്ടുമായ വി. പി. ഗോപാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഴിയൂർ വനിതാ സംഘത്തിൽ നടന്ന സദസ്സ് യൂണിയൻ ഏരിയ പ്രസിഡന്റ്‌ ഒ. കെ. ഷാജി ഉദ്ഘാടനം ചെയ്തു.

അഴിയൂർ ബാങ്കിൽ നടന്ന സദസ്സ് സി ഐ ടി യു ജില്ലാ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റ്റുമായ പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി എ ഐ സി ഒ എസ് ൽ നടന്ന സദസ്സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗം അജിത് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂണിയൻ ഏരിയ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്തു.

The co-operative movement must be preserved; Co-operative Conservation Assembly at Vadakara

Next TV

Related Stories
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

Apr 26, 2024 05:51 PM

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 26, 2024 05:16 PM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
Top Stories