ഭര്‍ത്താവിന്റെ പെണ്‍ സൗഹൃദം ; മര്‍ദ്ദനമേറ്റ തെളിവുകളുമായി ഭാര്യ രംഗത്ത്

ഭര്‍ത്താവിന്റെ പെണ്‍ സൗഹൃദം ; മര്‍ദ്ദനമേറ്റ  തെളിവുകളുമായി ഭാര്യ രംഗത്ത്
Oct 20, 2021 01:06 PM | By Rijil

വടകര: ഭര്‍ത്താവിന്റെ പെണ്‍ സൗഹൃദം ചോദ്യം ചെയ്തിന് ക്രൂര മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുമായി യുവതി. കേസില്‍ പൊലീസ് അനാസ്ഥയുണ്ടെന്നും ആരോപണമുണ്ട്. ഇരിങ്ങല്‍ തെക്കേ മഞ്ഞവയലില്‍ ശൈജേഷിന്റെ ഭാര്യയും മണിയൂര്‍ സ്വദേശിനിയായ പ്രജിനയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെ വടകരയില്‍ പത്രസമ്മേളനം നടത്തിയത്.


ഒക്‌റ്റോബര്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പയ്യോളിയിലെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ പെണ്‍ സുഹൃത്തുമായുള്ള സൗഹൃദം ചോദ്യം ചെയ്തിനെ തുടര്‍ന്നാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് പ്രജിന പറയുന്നു. ബേക്കറിയുടെ പാര്‍ട്ട്ണറും കൂടിയ പെണ്‍സുഹൃത്തും മറ്റ് തൊഴിലാളികളും അടക്കമുള്ളവരാണ് സംഘമായെത്തി മാരകായുധങ്ങളുമായി അക്രമം അഴിച്ചു വിട്ടെന്നാണ് പ്രജിനയുടെ പരാതിയില്‍ പറയുന്നത്. ഇരുമ്പു കമ്പി കൊണ്ട് കൈക്കും കഴുത്തിനും തലയ്ക്കുമാണ് മര്‍ദ്ദനമേറ്റത് .പരിക്കേറ്റ യുവതി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഭര്‍ത്താവും അക്രമികള്‍ക്കൊപ്പം ചേര്‍ന്നതായും പ്രജിന പറയുന്നുണ്ട്.

തന്നെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിതമായി എത്തിയ ഇവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത നടപടിക്കെതിരെ പോലീസ് കാണിക്കുന്ന അനാസ്ഥയില്‍ വനിതാ കമ്മീഷന്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി പ്രജിന പറഞ്ഞു.

പ്രജിനക്ക് പിന്തുണയുമായി വടകരയിലെ മഹിളാ അസോസിയേഷന്‍ നേതാക്കളും രംഗത്ത് എത്തി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പോലീസ് കൃത്യമായ നിയമനടപടി ഉണ്ടായില്ലെങ്കില്‍ പോലീസിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത് മഹിളാ അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. പൊലീസ് അനാസ്ഥ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ നേരില്‍ കാണാനും പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടയുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നതായും മഹിളാ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

Husband's female friendship; Wife on the scene with evidence of abuse

Next TV

Related Stories
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

Apr 26, 2024 05:51 PM

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 26, 2024 05:16 PM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
Top Stories