---
title: "അന്യായമായി യുവതിയെ മൊഴി ചൊല്ലിയ കേസില്‍ എളയം സ്വദേശിക്കെതിരെ  കേസെടുത്തു"
english_title: "A case has been registered against Elayam Swadeshi in the case of speaking against a woman unjustly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6211/a-case-has-been-registered-against-elayam-swadeshi-in-the-case-of-speaking-against-a-woman-unjustly"
published_at: "2021-10-20T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617001b7510c9_jaasim photo .jpg"
keywords: []
---

# അന്യായമായി യുവതിയെ മൊഴി ചൊല്ലിയ കേസില്‍ എളയം സ്വദേശിക്കെതിരെ  കേസെടുത്തു

> **Lead Summary:** **നാദാപുരം: **സ്ത്രീധന പീഢനത്തിനും ഗാര്‍ഹിക പീഢനത്തിനും കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് അന്യായി മൊഴി ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്തു. എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്. 2015 ഒക്ടോബര്‍ മാസം 25 നാണ് ഇവരുടെ വിവാഹം നടന്നത്.

## Article Content

**നാദാപുരം: **സ്ത്രീധന പീഢനത്തിനും ഗാര്‍ഹിക പീഢനത്തിനും കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് അന്യായി മൊഴി ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്തു. എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്. 2015 ഒക്ടോബര്‍ മാസം 25 നാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ജാസിമും ഭര്‍തൃ ബന്ധുക്കളും ചേര്‍ന്ന് കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് ഭര്‍തൃ വീട്ടിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കുകയും 635/21 നമ്പറില്‍ കേസ് എടുത്ത് നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടന്നു വരികയുമാണ്.

വടകര കുടുംബ കോടതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു കിട്ടാനും ചെ ലവിനുമായി മറ്റൊരു കേസും നടന്നു വരുന്നു. എന്നാല്‍ ഈ മാസം 4 ന് നടപടിക്രമങ്ങള്‍ പാലിക്കാതെ ഒറ്റയിരിപ്പിന് ത്വലാഖ് ചൊല്ലിയതായി യുവതിയെവിവരംഅറിയിക്കുകയായിരുന്നു. മാത്രമല്ല ഈ മാസം അഞ്ചിന് വടകര കുടുംബ കോടതി പരിസരത്ത് വെച്ച് മുത്വലാഖ് ചൊല്ലിയതായി അറിയിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6211/a-case-has-been-registered-against-elayam-swadeshi-in-the-case-of-speaking-against-a-woman-unjustly)