---
title: "ഓട്ടോ തൊഴിലാളികള്‍ താലൂക്ക് ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി"
english_title: "STU UNION PROTESET - PETROLE -DDESEL PRICE HIKE "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6353/stu-union-proteset-petrole-ddesel-price-hike"
published_at: "2021-10-21T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61711da442aeb_STU PHOTO .jpg"
keywords: []
---

# ഓട്ടോ തൊഴിലാളികള്‍ താലൂക്ക് ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി

> **Lead Summary:** **വടകര:** കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് വടകരയിലെ ഓട്ടോ തൊഴിലാളികള്‍ എസ് ടി യു നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .

## Article Content

**വടകര:** കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് വടകരയിലെ ഓട്ടോ തൊഴിലാളികള്‍ എസ് ടി യു നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .

ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക , പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, ഇന്ധന വില ജി.എസ്.ടി.യില്‍ ഉള്‍പെടുത്തുക, പതിനെഞ്ച് വര്‍ഷം വാഹനം പൊളിക്കല്‍ നയം പിന്‍വലിക്കുക പൊളിക്കുന്ന വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

മാര്‍ച്ച് രാവിലെ 10 മണിക്ക് താഴെ അങ്ങാടി ഓവര്‍ ബ്രിഡ്ജ് പരിസരത്ത് വെച്ച് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസില്‍ സമാപിച്ചു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍(എസ്ടിയു) സംസ്ഥാന സെക്രട്ടറി ഇടി പി ഇബ്രാഹീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ വി റഹീം അദ്ധ്യക്ഷത വഹിച്ചു.

ഇന്ധന വില കണ്ണില്‍ച്ചോരയില്ലാതെ വര്‍ധിപ്പിച്ച് ജനങ്ങളെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് നൂറ് രൂപയും കടന്നു. പാചക വാതക വിലയും കുത്തനെ ഉയരുകയാണ്. കോവിഡ് മഹാമാരിയും വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുമേല്‍ നിത്യേനയെന്നോണം പുതിയ ദുരിതങ്ങള്‍ കെട്ടിവയ്ക്കാനാണ് സംസ്ഥാനം ഭരിക്കുന്നവരും ശ്രമിക്കുന്നത് . ജനങ്ങളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന മട്ടിലാണ് സര്‍ക്കാറിന്റെ പെരുമാറ്റം. എസ് ടിയു നേതാക്കള്‍ ആരോപിച്ചു.

ടൗണ്‍ മുസ്ലീം ലീഗ് സെക്രട്ടറി മാനസ കരീം , എസ് ടിയു ജില്ലാ വൈസ് പ്രസിഡന്റ് കെപിസി ഷൂക്കൂര്‍ , മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ഷംസുദ്ധീന്‍ കൈനാട്ടി, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീദ് അറക്കിലാട് , മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഫൈസല്‍ നാദാപുരം , എസ്ടിയു ജില്ലാ നേതാവ് ടിപികെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു യൂണിറ്റ് പ്രസിഡന്റ് അനസ് സ്വാഗതവും എന്‍ വി നിസാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6353/stu-union-proteset-petrole-ddesel-price-hike)