Featured

ഏറാമലയിലും ലോൺ ലൈസൻസ് സബ്സിഡി മേള

Vatakara Special |
Aug 26, 2022 02:08 PM

ഓർക്കാട്ടേരി: ഏറാമല പഞ്ചായത്തിന്റെയും സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഏറാമലയിലും ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബിനുരാജ് അധ്യക്ഷനായിരുന്നു.


കനറാ ബാങ്കിനെ പ്രതിനിധീകരിച്ച് മുഹമ്മദ് റാഫി, സിൻഡിക്കേറ്റ് ബാങ്കിനെ പ്രതിനിധീകരിച്ച് സുധീഷ്, കേരള ബാങ്കിനെ പ്രതിനിധീകരിച്ച് സജിത് കുമാർ , വ്യവസായ വകുപ്പ് സെക്രട്ടറി വിശ്വം കോറോത്ത് എന്നിവർ സംസാരിച്ചു. എന്റെ തൊഴിൽ എൻറെ അഭിമാനം പദ്ധതി പ്രകാര ഓരോ പഞ്ചായത്തിലും ഏറ്റവും ചുരുങ്ങിയത് 100 സംരംഭകർ എങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്.


മൂന്നുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു സബ്സിഡി മേളയെ കുറിച്ചുള്ള ഒരു ആശയം പഞ്ചായത്ത് മുന്നോട്ടുവെച്ചിരുന്നു. അതിൻറെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്. മൂന്നു തരത്തിലുള്ള സംരംകത്വമാണ് പഞ്ചായത്തും, വ്യവസായ വാണിജ്യ വകുപ്പും നടപ്പിലാക്കുന്നത്. ഉൽപാദനം, സേവനം, കച്ചവടം. സംരംഭകർ തിരിച്ചടവ് കൃത്യമായാൽ ബാങ്ക് ലോൺ ഒരു മുടക്കവും കൂടാതെ വീണ്ടും ലഭിക്കുമെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു.


ചടങ്ങിൽ സംരംഭകർക്ക് അവരുടെ അഭിപ്രായവും സംശയങ്ങളും പറയുവാനുള്ള അവസരവും ഉണ്ടായി. സംരംഭകരുടെ സംശയങ്ങൾക്ക് ബാങ്ക് പ്രതിനിധികളും വ്യവസായ സെക്രട്ടറിയും മറുപടി പറഞ്ഞു. മനപ്പൂർവം ഒരു ബാങ്കും ഒരാളുടെയും ജീവിത വരുമാന രീതി തടയാൻ ശ്രമിക്കില്ലെന്നും ഏതൊരു സംരംഭകരെയും പരമാവധി വിജയിപ്പിച്ചെടുക്കുവാൻ മാത്രമാണ് ബാങ്ക് ശ്രമിക്കുകയുള്ളൂ എന്ന് ബാങ്ക് പ്രതിനിധികൾ പറഞ്ഞു.


പ്രവാസി ഭദ്രത വായ്പ, ഈടില്ലാത്ത വായ്പ, എ ബി സുബിത, എ ബി സുബിത പ്ലസ്, പി എം ജി പി പദ്ധതി, തുടങ്ങി ബാങ്ക് ലോണുമായും സംരംഭകർക്കുള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾക്ക് നിവാരണം നടത്തി. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി സജീവൻ സ്വാഗതവും വ്യവസായ വകുപ്പ് പ്രതിനിധി നവനീത് നന്ദിയും പറഞ്ഞു.

Loan license subsidy fair in Eramala too

Next TV

Top Stories